നടന്‍ ഇന്ദ്രന്‍സ് എന്നും വിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഹോം എന്ന സിനിമയിലെ ഇന്ദന്‍സിന്റെ പ്രകടനത്തിന് ശേഷം ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ഒലിവര്‍ ട്വിസ്റ്റായുള്ള ചിത്രത്തിെല പ്രകടനത്തിനെ അഭിനന്ദിക്കുന്നതിനൊപ്പം ഇന്ദ്രന്‍സ് എന്ന നടന്റെ ലാളിത്യവും പെരുമാറ്റവും ജീവിതശൈലിയുമാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. ചിത്രത്തിലെ കഥാപാത്രം പോലെ തന്നെയാണ് താനെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞതാണ് ആദ്യം പ്രേക്ഷകര്‍ഡ ഏറ്റെടുത്തത്. തന്റെ കുട്ടികളും സെറ്റിലുള്ളവരുമാണ് തന്നെ സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതെന്നാണ് ഇന്ദ്രന്‍സ് എന്ന നടന്‍ മറയില്ലാതെ തുറന്ന് പറഞ്ഞത്.
ധ്യാന്‍ ശ്രീനിവാസനെ വെച്ച് രതീഷ് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ മൂവിയുടെ ലൊക്കേഷന്‍ തൊടുപുഴയിലാണ്. ആ സെറ്റില്‍ വെച്ച് ഇന്ദ്രന്‍സ് ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതല്ലേ ഹീറോയിസം, ഇതല്ലേ സൂപ്പര്‍ സ്റ്റാര്‍ പദവി എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്. കഥാപാത്രമായി നില്‍ക്കുന്ന ഇന്ദന്രന്‍സ് ഒരു സാധാരണ ഹവായ് ചെരുപ്പ് ധരിച്ച് പുറത്ത് കസേരയില്‍ കയ്യില്‍ പാത്രം പിടിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം ഇന്ദ്രന്‍സ് എന്താണെന്ന് കാണിച്ചു തരുന്നു. ചിത്രീകരണത്തിന് ശേഷം ഉടന്‍ കാരവാനില്‍ കയറി സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന താരങ്ങള്‍ക്കിടയില്‍ ഇന്ദ്രന്‍സ് തീര്‍ത്തും വ്യത്യസ്തനാണ്. പക്ഷേ വര്‍ഷങ്ങളായി ഈ നടനെ അടുത്തറിയുന്ന സിനിമാ അണിയറപ്രവര്‍ത്തകര്‍ക്കിത് ഒട്ടും പുതുമയുള്ള കാഴ്ച്ചയല്ല. മുന്‍പ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വേദിയിലുള്ള ഇന്ദ്രന്‍സ് നിലത്തിരുന്നതും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ട്രെയിലര്‍ കാണുന്നതിന് പ്രേക്ഷകര്‍ക്ക് തടസ്സമാകാതിരിക്കാനാണ് താരം നിലത്തിരുന്നത്. അതേ പ്രേക്ഷകരെ ബഹുമാനിക്കുന്ന ഒരാളാണ് സൂപ്പര്‍ സ്റ്റാര്‍. അതാണ് ഹീറോയിസം.