ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ അന്തരിച്ചു

മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. 38 വയസ്സായിരുന്നു. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര , ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജയകുമാറിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് നടുക്കത്തിലാണ് സഹപ്രവര്‍ത്തകര്‍. ആറാട്ടാണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. മോബന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, ങൃ ഫ്രോഡ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ട് ഉണ്ട്. നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമാണ്.

സംവിധായകന്‍ ആര്‍ എസ് വിമല്‍ ജയനെ കുറിച്ചെഴുതിയത് താഴെ.

ജീവിതത്തില്‍ ഒരുപാടു തകര്‍ച്ചകള്‍ നേരിട്ടിട്ടുണ്ട്. ക്ഷെ ജയന്റെ വിയോഗം താങ്ങാന്‍ ആകുന്നില്ല. അക്ഷരര്‍ത്ഥത്തില്‍ വിശ്വസിക്കാനാവുന്നില്ല. എന്ന് നിന്റെ മൊയ്തീന്‍ സിനിമ യാഥാര്‍ത്യമാക്കാന്‍ എന്നോടൊപ്പം നിന്ന ചീഫ് അസോസിയേറ്റ് മാത്രമായിരുന്നില്ല പ്രിയപ്പെട്ട ജയകുമാര്‍. എന്റെ സഹോദര തുല്യന്‍ കൂടിയായിരുന്നു. പ്രിയപ്പെട്ട ജയന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ.