“ഭാവിയിൽ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവർക്ക് അവരുടെ എഐ അവതാറുകള്‍ക്ക് കോപ്പി റൈറ്റ് എടുക്കേണ്ടി വരും”; അഖില്‍ വിനായക്

','

' ); } ?>

ഭാവിയില്‍ മനുഷ്യരായ സിനിമാ സംവിധായകര്‍ക്കും സിനിമാ നടന്മാര്‍ക്കും എഐ പകരമാവുന്ന കാലം വരുമെന്ന് മുന്നറിയിപ്പ് നൽകി എഐ വീഡിയോ ക്രിയേറ്റർ അഖില്‍ വിനായക്. എഐ ഉപയോഗിച്ച് യഥാര്‍ത്ഥ മനുഷ്യരുടെ എഐ രൂപങ്ങളെ പരിശീലിപ്പിക്കാനാവും. ഇതിനകം ചില സിനിമകള്‍ക്ക് വേണ്ടി അത്തരം ദൃശ്യങ്ങള്‍ തങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്നും അഖിൽ വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“അധികം വൈകാതെ നമ്മുടെ സിനിമാ നടീനടന്മാര്‍ക്ക് അവരുടെ എഐ അവതാറില്‍ കോപ്പിറൈറ്റ് എടുക്കേണ്ടി വരും. എഐ ഉപയോഗിച്ച് യഥാര്‍ത്ഥ മനുഷ്യരുടെ എഐ രൂപങ്ങളെ പരിശീലിപ്പിക്കാനാവും. ഇതിനകം ചില സിനിമകള്‍ക്ക് വേണ്ടി അത്തരം ദൃശ്യങ്ങള്‍ ഞങ്ങൾ ചെയ്ത കൊടുത്തിട്ടുണ്ട്. ഒരാള്‍ക്ക് ഒരു മുറിയിലിരുന്ന് ഒരു സിനിമ നിര്‍മിക്കാനാവുന്ന കാലം വരും. മമ്മൂക്കയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള നമ്മുടെ നടീനടന്മാര്‍ക്ക് അവരുടെ എഐ അവതാറുകള്‍ക്ക് കോപ്പി റൈറ്റ് എടുക്കേണ്ടി വരും’. അഖിൽ പറഞ്ഞു.

കൂടാതെ എഐയില്‍ സിനിമ നിര്‍മിക്കുമ്പോള്‍ ഒട്ടേറെ നേട്ടങ്ങളുണ്ടെന്ന് അഖില്‍ പറഞ്ഞു. ‘നമ്മള്‍ക്ക് ലൊക്കേഷനില്‍ പോവേണ്ട, നടീനടന്മാരേ വേണ്ട എല്ലാം എഐയിലാണ് പോവുന്നത്. സിനിമാ നിര്‍മാണത്തിന് ആവശ്യമായ ആളുകളുടെ എണ്ണം വലിയ രീതിയില്‍ കുറയും വലിയൊരു ബജറ്റ് കട്ട് വരും. പരസ്യങ്ങള്‍ ചെയ്യാന്‍ ഒന്നോ രണ്ടോ ആളുകള്‍ മതി.’