“അന്ന് സൂര്യയേക്കാൾ മൂന്നിരട്ടി പ്രതിഫലം, ഇന്ന് അദ്ദേഹത്തിന് എന്റെ മുപ്പതിരട്ടി!”; തുറന്നുപറഞ്ഞ് ജ്യോതിക

','

' ); } ?>

കരിയറിന്റെ തുടക്കകാലത്ത് സൂര്യയേക്കാൾ മൂന്നിരട്ടി പ്രതിഫലമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തി നടി ജ്യോതിക. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമാ ജീവിതത്തിലെ പഴയ ഓർമ്മകൾ പങ്കുവെച്ചത്. എന്നാൽ അന്ന് തനിക്ക് മൂന്നിരട്ടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് സൂര്യയ്ക്ക് തന്റെ മുപ്പതിരട്ടി പ്രതിഫലമുണ്ടെന്നും തമാശയായി ജ്യോതിക കൂട്ടിച്ചേർത്തു.

തമിഴ് സിനിമയിലെ പ്രിയപ്പെട്ട മാതൃകാ ദമ്പതികളായ സൂര്യയുടെയും ജ്യോതികയും ഒന്നിച്ചിട്ട് രണ്ട് പതിറ്റാണ്ടോളമായി. മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിൽ ഉയർന്ന പ്രതിഫലം വാങ്ങിയിരുന്നത് ജ്യോതികയായിരുന്നുവെന്ന് സൂര്യയും പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇരുവരുടെയും കരിയറിലെ വലിയ വഴിത്തിരിവായ ‘കാക്ക കാക്ക’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും സൂര്യയേക്കാൾ വലിയ താരമൂല്യം ജ്യോതികയ്ക്കായിരുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലേക്ക് നായകനായി സൂര്യയുടെ പേര് നിർദ്ദേശിച്ചതും ജ്യോതികയായിരുന്നു. ചിത്രം വൻ വിജയമായതോടെയാണ് നായകനെന്ന നിലയിൽ സൂര്യയുടെ കരിയർ മാറിമറിയുന്നതും ആദ്യ സോളോ ലീഡ് ഹിറ്റ് പിറക്കുന്നതും.

‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഈ ജോഡി പിന്നീട് ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകൻ, മായാവി, സില്ല്‌നു ഒരു കാതൽ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായി മാറി. റീൽ ലൈഫിലെ കെമിസ്ട്രി റിയൽ ലൈഫിലേക്കും പകർത്തിയ ഇരുവരുടെയും പരസ്പര ബഹുമാനവും പിന്തുണയും ഇന്നും ആരാധകർക്കിടയിൽ മാതൃകയായി ചർച്ച ചെയ്യപ്പെടാറുണ്ട്.