
കൃത്യനിഷ്ടയില്ലാത്ത മറ്റ് അഭിനേതാക്കളിൽ നിന്ന് നടി യാമി ഗൗതം വ്യത്യസ്ഥയാണെന്ന് തുറന്നു പറഞ്ഞ് നടൻ ഇമ്രാൻ ഹാഷ്മി. തന്നെ പോലെ സെറ്റിൽ കൃത്യമായിട്ട് വരുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്നെപ്പോലെ സെറ്റിൽ കൃത്യസമയത്ത് വരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് യാമി ഗൗതം. അതുകൊണ്ടു തന്നെ അവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അഭിനേതാക്കൾ ഇപ്പോഴും സെറ്റിൽ വൈകിയാണ് എത്താറ്. ചിലർ തിരിഞ്ഞുനോക്കാറുപോലുമില്ല. അവർ ഷൂട്ട് നിർത്തിവെക്കുകയാണ് ചെയ്യുന്നത്.” ഇമ്രാൻ ഹാഷ്മി പറഞ്ഞു
“എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഇത്തരം തൊഴിൽപരമായ അലംഭാവങ്ങളോട് ക്ഷമിക്കാനാവില്ല. അഭിനയത്തിൻ്റെ ഓരോ ഘട്ടവും ആസ്വദിക്കുന്ന ആളുകളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അല്ലാതെ മറ്റൊരാളുടെ സമയത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് ഊർജ്ജം ഇല്ലാതാക്കും’’-ഇമ്രാൻ ഹാഷ്മി കൂട്ടിച്ചേർത്തു.
ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹഖ. സുപൺ എസ്. വർമ്മയാണ് ഹഖിൻ്റെ സംവിധായകൻ. ‘ഹഖ്’ നവംബർ 7-ന് തിയേറ്ററുകളിൽ എത്തുമെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.