‘നടികര്‍ സംഘത്തിന്റെ’ ഓഫീസില്‍ തീപിടുത്തം

','

' ); } ?>

തെന്നിന്ത്യന്‍ താരസംഘടനയായ ‘നടികര്‍ സംഘത്തിന്റെ’ ഓഫീസില്‍ തീപിടുത്തം. ടി നഗറിലെ ഗംഗൈ കാരെയ് പുരത്തെ ഓഫീസില്‍ ഇന്ന് പുലര്‍ച്ച നാല് മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണക്കുകയായിരുന്നു. വൈദ്യുത ചോര്‍ച്ച കാരണമാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യ്തത്.

തീപിടുത്തത്തില്‍ ചില പ്രധാനപ്പെട്ട രേഖകളും നശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കംപ്യൂട്ടറുകളും നശിച്ചിട്ടുണ്ട്.അപകടം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ തീയണച്ചതിനാല്‍ വലിയ രീതിയിലുള്ള അപകടം ഒഴിവായി. പ്രാഥമിക അന്വേഷണത്തിലാണ് അപകട കാരണം വൈദ്യുത ചോര്‍ച്ചയാകാമെന്ന് നിഗമനത്തില്‍ പൊലീസ് എത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.