സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ് ‘ഖെദ്ദ’; മനോജ് കാന

നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കോന്ദ്ര കഥാപാത്രമായെത്തുന്ന ‘ഖെദ്ദ’ ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണെന്ന് സംവിധായകന്‍ മനോജ് കാന.സിനമ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ഖെദ്ദ’ സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യല്‍ മീഡിയയില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം. പരിഹാരമല്ല ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി.

ഫോണ്‍കെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.സുധീര്‍ കരമന,സുദേവ് നായര്‍, അനുമോള്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയ ക്യാമറ മാന്‍ പ്രതാപ് പി നായര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ അശോകന്‍ ആലപ്പുഴയും ‘ഖെദ്ദ’യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.