‘തിരികെ’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

','

' ); } ?>

ആശാ ശരതും. വിനയ് ഫോര്‍ട്ടും അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘തിരികെ’ എന്ന ഹ്രസ്വചിത്രം ബോധവത്കരണം ലക്ഷ്യമിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ നിര്‍ബന്ധിത സമയത്ത് കേരളത്തിലേക്ക് മടങ്ങുന്ന വ്യക്തികളെ ബോധവത്കരിക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിയാണ് ചിത്രമൊരുക്കിയത്.
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണ്. നമ്മള്‍ ഓരോരുത്തരും നമ്മുടെ ഭാഗം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. നമുക്ക് ഇത് ഒരുമിച്ച് പോരാടാമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രം പങ്കുവെച്ചു. അമൃത് രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. റാം എച്ച് പുത്രന്‍ ക്യാമറ നിര്‍വ്വഹിച്ചു. ബസോജ് ടി ബാബുരാജ് ചിത്രസംയോജനം നിര്‍വ്വഹിച്ചു.