‘ഇക്കയുടെ ശകടം’ ഏപ്രില്‍ 26ന്

പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകടം’ ഏപ്രില്‍ 26ന് പ്രദര്‍ശനത്തിന് എത്തും. ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ് ഇത്. മമ്മൂട്ടി ആരാധകരെ കുറിച്ചുള്ള ഈ ചിത്രത്തില്‍ ഹോംലി മീല്‍സ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് നായകന്‍. 101 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രിന്‍സ് അവറാച്ചന്‍ തന്നെയാണ്. പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്‌റത്ത് ആണ് ഇക്കയുടെ ശകടത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.