IFFI 2019 : സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്

','

' ); } ?>

ഗോവയില്‍ നടക്കാനിരിക്കുന്ന 50ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്‌പെഷ്യല്‍ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് സൂപ്പര്‍താരം രജനീകാന്തിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫ്രഞ്ച് താരം ഇസബെല്ലെ ഹൂപ്പര്‍ക്കാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രമേള സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സിനിമയിലെ സ്ത്രീകളുടെ പങ്കിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് 50 വനിത സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.