“ആ സിനിമ ഇന്നാണ് ഇറങ്ങിയതെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിച്ചേനെ”; അൽത്താഫ് സലീം

','

' ); } ?>

തന്റെ ആദ്യ ചിത്രമായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയെ കുറിച്ച് തുറന്നു സംസാരിച്ച് നടനും സംവിധായകനുമായ അൽത്താഫ് സലീം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഇന്നാണ് ഇറങ്ങിയതെങ്കിൽ കുറച്ചുകൂടി സ്വീകാര്യത അതിന് ലഭിച്ചേനെ എന്നാണ് അൽത്താഫ് സലിം പറയുന്നത്. ഡാർക്ക് ഹ്യൂമർ ഴോണറിലുള്ള സിനിമകൾ അധികം കാണാത്തതുകൊണ്ട് പലർക്കും കണക്ട് ആയില്ലെന്നും എന്നിരുന്നാലും ആ സിനിമയുടെ ഔട്ട്പുട്ടിൽ താൻ ഹാപ്പിയാണെന്നും അൽത്താഫ് പറയുന്നു. “റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അൽത്താഫിന്റെ പ്രതികരണം.

“ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഇറങ്ങുന്ന സമയത്ത് ഇത്രയും എക്‌സ്‌പോഷറുണ്ടായിരുന്നില്ല, ഒ.ടി.ടി. ഇല്ലായിരുന്നു അന്ന്. ഇതേ പോലത്തെ സിനിമകള്‍ ആരും അധികം കണ്ടിട്ടില്ല. ഡാര്‍ക്ക് ഹ്യൂമര്‍ എന്ന ഴോണര്‍ അത്ര എക്‌സ്‌പ്ലോര്‍ ചെയ്യാത്തത് കാരണം എല്ലാവര്‍ക്കും അത്ര കണക്ടായിട്ടുണ്ടാകില്ല. ഇന്നായിരുന്നു സിനിമ ഇറങ്ങുന്നതെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ കുറച്ചുകൂടി ആളുകള്‍ കണ്ടേനേ. പക്ഷേ എന്റെ ഔട്ട്പുട്ടില്‍ ഞാന്‍ ഹാപ്പിയാണ്. പ്ലാന്‍ ചെയ്ത കാര്യം തന്നെയാണ് ഞാന്‍ എടുത്തത്”. അൽത്താഫ് പറഞ്ഞു.

നിവിന്‍ പോളി, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ലാല്‍, അഹാന കൃഷ്ണ തുടങ്ങീ മികച്ച താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
അതേസമയം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഓടും കുതിര ചാടും കുതിര’ റിലീസിന് തയ്യാറെടുക്കുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത്. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമപ്രേക്ഷകർ. കൊറിയൻ റോം- കോം എന്ന മോഡലിലാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്.