സിനിമാ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്താണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ ശരിയാവില്ലെന്നും സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന വാക്സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഇടവേള ബാബുനിന്റെ വാക്കുകള്‍,
‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. അതുപോലെ തന്നെ സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’
സിനിമ വ്യവസായം രണ്ടാമത് തുടങ്ങണമെങ്കില്‍ വാക്‌സിനേഷന്‍ ചെയ്താല്‍ മാത്രമേ രക്ഷയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഈ രീതിയില്‍ മുന്നോട്ടിറങ്ങിയത്. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്കാണ് ആദ്യദിനം വാക്‌സിന്‍ നല്‍കിയത്. അമ്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും വാക്‌സിന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സീരിയലുകള്‍ക്ക് നല്‍കിയതുപോലെ സിനിമാ ഷൂട്ടിങിനെങ്കിലും അനുമതി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ക്കുള്ളത്.
മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ്അമ്മ.മോഹന്‍ലാല്‍ ആണ് സംഘടനയുടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് : കെ.ബി. ഗണേഷ് കുമാര്‍ , മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറി മമ്മൂട്ടി
സെക്രട്ടറി : ഇടവേള ബാബു,അംഗങ്ങല്‍,നെടുമുടി വേണു , മണിയന്‍പിള്ള രാജു , സിദ്ദിഖ് (ചലച്ചിത്രനടന്‍) ,കുക്കു പരമേശ്വരന്‍ ,മുകേഷ് ,ദേവന്‍ ,കലാഭവന്‍ ഷാജോണ്‍ ,ആസിഫ് അലി ,
ലാലു അലക്‌സ് ,പൃഥ്വിരാജ് ,നിവിന്‍ പോളി ,രമ്യ നമ്പീശന്‍.സിനിമ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് അമ്മക്ക് കീഴില്‍ നടന്നുവരുന്നത്.