‘പത്തൊന്‍പതാം നൂറ്റാണ്ട്’ തീയറ്ററില്‍ തന്നെയെന്ന് വിനയന്‍ ….

‘പത്തൊന്‍പതാം നൂറ്റാണ്ട്’ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചിത്രത്തെ കുറിച്ചുളള എല്ലാ വിവരങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി അറിയിക്കാറുണ്ട്.വിവേക് ഹര്‍ഷനാണ് എഡിറ്റര്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്‌സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ.വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂര്‍ണ്ണ ആസ്വാദനത്തിലെത്തു എന്നും വിനയന്‍ പറഞ്ഞുന്നു.

വിനയന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

“പത്തൊൻപതാം നൂറ്റാണ്ട്” എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു.. വിവേക് ഹർഷനാണ് എഡിറ്റർ. കോവിഡിൻെറ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ..വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിൻെറയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിൻെറ പൂർണ്ണ ആസ്വാദനത്തിലെത്തു.. ott പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുകഎന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളിൽ മാത്രമേ റിലീസു ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തീയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എൻെറ അഭിപ്രായം.