“നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ പരസ്യമായി തല്ലുകൊണ്ടിട്ടുണ്ട്”; ശാലു മേനോൻ

','

' ); } ?>

നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ പരസ്യമായി തല്ലുകൊണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ശാലു മേനോൻ. ആദ്യം തനിക്കതൊരു ഷോക്കായിരുന്നുവെന്നും, എന്നാൽ പിന്നീട് അത് താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിജയമാന്നെന്ന് മനസ്സിലാക്കിയെന്നും ശാലു മേനോൻ പറഞ്ഞു. കൂടാതെ തന്റെ ഏറ്റവും വലിയ പിന്തുണ അച്ഛനായിരുന്നുവെന്നും, സൈബർ അറ്റാക്ക് പോലുള്ള കാര്യങ്ങൾ നേരിട്ട സമയത്ത് അച്ഛൻ കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

എന്റെ ആദ്യ സീരിയൽ ദൂരദർശനിലെഅലകൾആയിരുന്നു. പിന്നീട് വന്ന “സ്ത്രീജന്മ”മാണ് സീരിയലിൽ എനിക്കൊരു കരിയർ ബ്രേക്ക് തന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത സീരിയലിൽ സരിഗ എന്ന കഥാപാത്രമായിരുന്നു എന്റേത്. അതും കൊടൂര വില്ലത്തി. എന്റെ ആദ്യ നെഗറ്റീവ് കഥാപാത്രം കൂടിയായിരുന്നു അത്. ഒരു ദിവസം ഷൂട്ട് കഴിഞ് ഞാനും അമ്മമ്മയും കൂടെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ഒരു ഫാമിലി വന്നു പരിചയപ്പെടുത്തി. മലബാറിലുള്ള ആൾക്കാരായിരുന്നു. അവര് പറഞ്ഞു അവരൊക്കെ എന്റെ ആരാധകരാണ്, അഭിനയം അടിപൊളിയാണ്. പക്ഷെ അവരുടെ അമ്മൂമ്മയ്ക്ക്ന്നെ ഇഷ്ടമല്ലെന്ന്. അതും പറഞ്ഞ് അവർ പ്രായമായ സ്ത്രീയെ വിളിച്ചു. അവര് വന്ന ഉടനെ എന്നെ ഒറ്റയടി. ഞാനാകെ പേടിച്ച് പോയീ. നീ എന്തൊരു മനഃസാക്ഷിയില്ലാത്ത സ്ത്രീയാടി, നീ നശിച്ച് പോകും. നിന്റെ കണ്ണിലുണ്ട് നിന്റെ കാലാൾ ലക്ഷണം എന്നൊക്കെ പറഞ്ഞു പോയീ. പക്ഷെ പിന്നീടാലോചിച്ചപ്പോൾ അത് ഞാനവതരിപ്പിച്ച കഥാപാത്രത്തിന്റെ വിജയമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.”ശാലു മേനോൻ പറഞ്ഞു.

എന്റെ ഏറ്റവും വലിയ പിന്തുണ അച്ഛനായിരുന്നു. ഞാൻ നടിയാകണം, സിനിമയിൽ അഭിനയിക്കണമെന്നൊക്കെ അച്ഛനായിരുന്നു ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ഞാനഭിനയിക്കാൻ തുടങ്ങിയപ്പോ അത് കാണാൻ അച്ഛനുണ്ടായില്ല. ജീവിതത്തിൽ വല്ലാതെ തകർന്നു പോയപ്പോഴൊക്കെ അച്ഛനുണ്ടായിരുന്നുവെങ്കിലെന്ന് ഞാനാഗ്രഹിക്കാറുണ്ടായിരുന്നു. ഡാൻസ് നിർത്തരുത്, അത് കളയരുത് എന്നായിരുന്നു അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നത്.”ശാലു മേനോൻ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി, തബു എന്നിവർ പ്രധാനവേഷത്തിലെത്തിയ കവർ സ്റ്റോറിയിലൂടെയാണ് ശാലു സിനിമയിലേക്കെത്തുന്നത്. പിന്നീട് വന്ന വക്കാലത്ത് നാരായണൻ കുട്ടി എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കാക്കപെട്ടു. കിസാൻ, ഇത് പാതിരാമണൽ, ഇന്ദ്രജിത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വേഷമിട്ടു. കലാഭവൻ മണിയോടൊപ്പമുള്ള പുന്നാരേ എന്ന ആൽബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളിലും സജീവമായ താരം ഒരു നൃത്ത അധ്യാപിക കൂടിയാണ്.