“രാം ചരണിന്റെ അമ്മവേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചിരുന്നു, ഞാൻ നോ പറഞ്ഞു”; സ്വാസിക വിജയ്

','

' ); } ?>

നടൻ രാം ചരണിന്റെ അമ്മവേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചപ്പോൾ താനത് വേണ്ടെന്ന് വെച്ചെന്ന് തുറന്നു പറഞ്ഞ് നടി സ്വാസിക വിജയ്. കൂടാതെ വേഷങ്ങള്‍ ബോധപൂര്‍വം വേണ്ടെന്നുവെച്ചിട്ടില്ലെന്നും ചിത്രങ്ങള്‍ തന്നിലേക്ക് സ്വാഭാവികമായി വരികയായിരുന്നുവെന്നും സ്വാസിക കൂട്ടിച്ചേർത്തു. പെഡ്ഡി എന്ന ചിത്രത്തിലാണ് തന്നെ അത്തരമൊരു വേഷത്തിലേക്ക് സമീപിച്ചതെന്ന് കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്. അന്യഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സെലക്ടീവ് ആയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

‘എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആ സിനിമകള്‍ ചെയ്തത്. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ വന്നപ്പോഴാണ് ചൂസി ആയത്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്. തെലുങ്കില്‍, വലിയ ചിത്രമായിരുന്നു. പെഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്. വലിയ ബജറ്റിലുള്ള ചിത്രമാണ്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഞാന്‍ ചൂസ് ചെയ്തു, നോ എന്ന് പറഞ്ഞു’- സ്വാസിക പറഞ്ഞു.

‘കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായി സെലക്ടീവ് അല്ല. എങ്ങനെയോ ആണ് ലബ്ബര്‍പന്തിലേക്ക് എത്തുന്നത്. മാമന്‍ വരുന്നതും ഞാനായിട്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതത് അല്ല. ലബ്ബര്‍പന്തിന്റെ സംവിധായകനും മാമന്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം സിനിമ കണ്ട് എന്നെ വിളിച്ചു, കഥകേട്ടപ്പോള്‍ ചെയ്യാം എന്ന് കരുതി. കറുപ്പും ലബ്ബര്‍പന്ത് കണ്ട് വിളിച്ചതാണ്’-സ്വാസിക കൂട്ടിച്ചേർത്തു.