“മലയാള സിനിമയെ മിസ് ചെയ്തിരുന്നു, ഇടവേള എടുത്തതിന് കാരണമുണ്ട്”; സംവൃത സുനിൽ

','

' ); } ?>

മലയാള സിനിമയെ മിസ് ചെയ്തിരുന്നു എന്ന് തുറന്നു പറഞ്ഞ് നടി സംവൃത സുനിൽ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു താരം.

“മലയാളത്തിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമുണ്ട്, അതുപോലെ ആകാംക്ഷയുമുണ്ട്. കുറേ നാളായല്ലോ. സിനിമ നന്നായി വരണമെന്ന ആ​ഗ്രഹവും പ്രതീക്ഷയുമൊക്കെയുണ്ട്. തീർച്ചയായും മലയാള സിനിമയെ മിസ് ചെയ്തിരുന്നു. പക്ഷേ തിരിച്ചു വരണമെന്ന് തോന്നുന്നതുപോലെയുള്ള കഥാപാത്രവും കഥയും ഇപ്പോഴാണ് കിട്ടിയത്. കഥയും കഥാപാത്രവുമൊക്കെ കേട്ടപ്പോൾ ചെയ്യാമെന്ന് തോന്നി.

എട്ട് വർഷമായി ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിന്നിട്ട്. ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ ആണ് അവസാനം ചെയ്തത്. ഇതിനിടെ കഥകൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ ചെയ്യണം എന്ന് തോന്നുന്ന പ്രൊജക്ട് ഇപ്പോഴാണ് വന്നത്. സിനിമ മാറിയിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കിൽ, ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ.

ഷൂട്ട് ചെയ്യാൻ പോകുന്നേയുള്ളൂ. ദിലീഷ് പോത്തനും അൽഫോൻസ് പുത്രൻ അഭിനയിക്കുന്നുണ്ട്. നല്ലൊരു ടീമാണ്. സഹീദ് അറാഫത്ത് ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന സിനിമയാണ്. പ്രതീക്ഷയുള്ള ഒരു പ്രൊജക്ട് ആണ്. എല്ലാം ഭം​ഗിയായിട്ട് വരണം. അതിന്റെ പ്രാർഥനയിലാണ്”.- സംവൃത സുനിൽ പറഞ്ഞു.

‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങുകൾ തിങ്കളാഴ്ച നടന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ മലയാള സിനിമയെ മിസ് ചെയ്തിരുന്നു എന്ന് പറയുകയാണ് സംവൃത. ചിത്രത്തിന്റെ പൂ പൂജാ ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.