തനിക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളത് കേരളത്തിൽ നിന്നാണെന്നും അതിനു നന്ദിയുണ്ടെന്നും അറിയിച്ച് ശ്രീനിധിഷെട്ടി. നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 യിൽ നായികയായെത്തുന്നത് ശ്രീനിധിയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഞാൻ ആരെയും ഫാൻസ് എന്ന് വിളിക്കുന്നില്ല. പക്ഷെ എനിക്കുള്ള ഫാൻ പേജുകളിൽ കൂടുതലും മലയാളികളാണ്. 65-70 ശതമാനവും മലയാളികളാണ്. അവരാണ് കൂടുതലും എന്നെ സ്‌നേഹിക്കുന്നത് . മലയാളികൾക്ക് എന്നോട് ഇത്രയും സ്നേഹം എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആരാധകരായി കുറച്ചുപേർ കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഉണ്ട് പക്ഷെ 75 ശതമാനവും കേരളത്തിൽ നിന്നാണ്,’ ശ്രീനിധി പറഞ്ഞു. കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഫാൻസിനെ ഉണ്ടാക്കിയെടുത്ത നായികയാണ് ശ്രീനിധി. കെ ജി എഫ് 2 വിലും ശ്രീനിധിയായിരുന്നു നായിക. പിന്നീട് തമിഴിൽ വിക്രത്തിന്റെ നായികയായി കോബ്ര എന്ന സിനിമയിൽ അഭിനയിച്ചു.
കൂടാതെ മലയാളികളെ കുറിച്ചുള്ള നാനിയുടെ വാക്കുകളും ശ്രദ്ധേയമായിട്ടുണ്ട്. “കേരളത്തിൽ കൊച്ചിയിൽ എപ്പോൾ വന്നാലും ഒരുകൂട്ടം ചെറുപ്പക്കാർ തന്നെ കാണാൻ എത്തുമെന്ന് നാനി പറഞ്ഞു. അവസാനമായി സരിപോധാ ശനിവാരം എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോള്‍ ഈ ചെറുപ്പക്കാര്‍ നാനിക്ക് ഒരു ഷര്‍ട്ട് സമ്മാനമായി കൊടുത്തതും അത് ഒരു പരിപാടിയില്‍ ധരിച്ചതും നാനി ഓര്‍മിച്ചു. ഹിറ്റ് 3 സിനിമയുടെ റിലീസ് ദിവസം ഫാൻ ഷോ കേരളത്തിൽ നടത്തുന്നതായി കേട്ടുവെന്നും ആ സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും നാനി കൂട്ടിച്ചേർത്തു. എപ്പോൾ കേരളത്തിൽ വന്നാലും ആൾക്കൂട്ടത്തിനടിയിൽ ഞാൻ പരിചയം ഉള്ളവരുടെ മുഖം തിരയാറുണ്ടെന്നും നാനി പറയുന്നു”.
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിൽ ദുൽക്കറും ഉൾപ്പെടുന്നു എന്ന ത്രത്തിലുള വാർത്തകൾ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചിരുന്നു. ഈച്ച എന്ന സിനിമയിലൂടെയാണ് നാനി മലയാളികൾക്കിടയിൽ തരംഗമാകുന്നത്. നാനിയുടെ ജേഴ്‌സിയും മലയാളികൾ ഏറ്റെടുത്ത സിനിമയാണ്.
സൈലേഷ് കൊളാനു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹിറ്റ് ദി തേർഡ് കേസ് . വാൾ പോസ്റ്റർ സിനിമയുടെയും യൂണീമസ് പ്രൊഡക്ഷൻസിന്റെയും കീഴിൽ പ്രശാന്തി തിപിർനേനിയും നാനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് യൂണിവേഴ്‌സിലെ മൂന്നാം ഭാഗവും ഹിറ്റ് : ദി സെക്കന്റ് കേസ് (2022) ന്റെ തുടർച്ചയുമായഈ ചിത്രത്തിൽ ആദിൽ പാല, റാവു രമേശ് , ബ്രഹ്മാജി , മാഗന്തി ശ്രീനാഥ് എന്നിവർക്കൊപ്പം നാനി, ശ്രീനിധി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
2022 ഡിസംബറിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 2024 സെപ്റ്റംബറിൽ പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ചു. ഹൈദരാബാദ് , വിശാഖപട്ടണം , ജമ്മു കശ്മീർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മിക്കി ജെ. മേയർ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസും എഡിറ്റിംഗ് കാർത്തിക ശ്രീനിവാസും നിർവഹിച്ചിരിക്കുന്നു .ഹിറ്റ്: ദി തേർഡ് കേസ് 2025 മെയ് 1 ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.