ബിഗ് ബോസ് സീസൺ 3 യിലൂടെ മലയാളികൾക്കിടയിൽ ആരാധകരെ സൃഷ്ടിച്ച ഒരു മലേഷ്യൻ മലയാളി താരമാണ് സന്ധ്യ മനോജ്. ഒരു നർത്തകി എന്നതിലുപരി നല്ലൊരു അഭിനേത്രികൂടെയാണ് സന്ധ്യ മനോജ്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് സന്ധ്യ. രണ്ടു സിനിമകളിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചെങ്കിലും നേരിട്ട് മമ്മൂട്ടിയെ കണ്ടിട്ടില്ല എന്നാണ് താരം പറയുന്നത്. മാത്രമല്ല താൻ ഉണ്ടായിരുന്ന ബിഗ് ബോസ് സീസൺ മറ്റുള്ളവയെ അപേക്ഷിച്ച് മികച്ചതായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“രണ്ടു സിനിമകളിൽ ഞാൻ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ക്രിസ്റ്റഫറും, ടർബോയും. അതിൽ ടർബോയിൽ മമ്മൂട്ടിയുടെ വില്ലത്തി ആയിട്ടുള്ള നെഗറ്റീവ് കഥാപാത്രമാണ് ഞാൻ ചെയ്തത്. ഇങ്ങനെ ഒരു റോൾ ഉണ്ടെന്ന് പറഞ്ഞ് അവർ എന്നെ കോണ്ടാക്റ്റ് ചെയ്തപ്പോൾ മമ്മൂട്ടി ആയത് കൊണ്ട് മാത്രം കണ്ണുംപൂട്ടി സമ്മതിക്കുകയായിരുന്നു. പക്ഷെ ഞാൻ മമ്മൂട്ടിയെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. സത്യമായിട്ടും കണ്ടിട്ടില്ല. സിനിമയിലും പരസ്പരം കാണുന്ന സീൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ അദേഹത്തെ നേരിൽ കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്”. സന്ധ്യ മനോജ് പറഞ്ഞു.
“ബിഗ്‌ബോസിലേക്കുള്ള കടന്ന് വരവ് തികച്ചും യാദൃശ്ചികമായിരുന്നു. ബിഗ് ബോസ്സിൽ ഉണ്ടായിരുന്ന ഷിയാസ് കരീമുമായി നല്ലൊരു സൗഹൃദമുണ്ട്. ഞാനെന്റെ മകനെ ബിഗ് ബോസ്സിലേക്ക് കൊണ്ട് വരാൻ വേണ്ടി അവനോട് ചോദിച്ചിരുന്നു. അപ്പോൾ അവൻ ചോദിച്ചത് ഏതേലും അമ്മമാർ മകനെ അങ്ങനെ ഒരു സ്ഥലത്തേക്ക് വിടുമോ എന്നാണ്. അപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി ഞാൻ അവനോട് തിരിച്ചു ചോദിച്ചു നിന്റെ ‘അമ്മ നിന്നെ വിട്ടില്ലേ എന്ന്. എന്റെ മകൻ സിദ്ധാർത്ഥ് മോഡൽ കൂടിയാണ്. പക്ഷെ ഷിയാസ് എന്റെ ഫോട്ടോയാണ് അയച്ചു കൊടുത്തത്. അങ്ങനെയാണ് ഞാൻ ബിഗ്‌ബോസിലെത്തുന്നത്. ഇന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നു ഞങ്ങളുടെ സീസൺ കുറച്ചു കൂടെ സോഷ്യലി റെപ്രെസെന്ററ്റീവ് ആയിരുന്നു. പിന്നെ വന്നതിൽ കൂടുതൽ ആളുകളും കലാകാരൻ മാരായിരുന്നു. അത് കൊണ്ട് തന്നെ അതൊരു മികച്ച സീസൺ കൂടിയായിരുന്നു. എനിക്കാണേൽ പരിപാടിയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. മലേഷ്യയിൽ ആയിരുന്നത് കൊണ്ട് തന്നെ ചാനൽസും അക്‌സെസ്സബിലിറ്റി ഉണ്ടായിരുന്നില്ല. ഒരു ബോധവും ഇല്ലാതെ പോയ പരിപാടിയിൽ 70 ദിവസം പിടിച്ചു നിന്നത് ദൈവാനുഗ്രഹം കൊണ്ടും അത്ഭുതവുമാണ്. പിന്നെ എനിക്ക് വീക്കിലി ആണ് പയ്മെന്റ്റ് പക്ഷെ അതൊക്കെ നമ്മൾ ട്രെൻഡ് ആവുന്നതിനു അനുസരിച്ചും പെർഫോമെൻസിനു അനുസരിച്ചുമാണ്. ആഴ്ചയിൽ എനിക്ക് രണ്ടു ലക്ഷമൊന്നും കിട്ടിയിട്ടില്ല. മൊത്തമായിട്ടും അത്രയൊക്കെ കിട്ടിയിട്ടുണ്ട്. സന്ധ്യ മനോജ് കൂട്ടിച്ചേർത്തു.
ഒരു ഭരതനാട്യ നര്‍ത്തകി കൂടിയായ സന്ധ്യക്ക് ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് അവരെ ഒഡീസി നര്‍ത്തകിയാക്കിയത്. മലേഷ്യയില്‍ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സന്ധ്യമനോജ് ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ആണ്. തന്റെ ജീവനെക്കാളും നൃത്തത്തെ സ്നേഹിക്കുന്ന കലാകാരി ജീവിതത്തിൽ ട്യൂമറിന്റെ വേദനയിലും നൃത്തവേദികളിൽ സജീവം ആയിരുന്നു. സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചിട്ട് സർജറിക്ക് പോകാനായി മനസ്സിനെ പാകപ്പെടുത്തിയെടുത്തിയ കലാകാരികൂടിയാണ് സന്ധ്യ മനോജ്. ബിഗ് ബോസിൽ കഴിഞ്ഞ അവസരങ്ങളിൽ ഒരിക്കൽപ്പോലും സന്ധ്യ താൻ ക്യാൻസർ സർവൈവർ ആയിരുന്നു എന്ന രീതിയിൽ നിലനിന്നിട്ടില്ല. സ്‌ഫോളിയോസിസ് ഉള്ളയാളാണ് സന്ധ്യ . അതായത് എല്ലാവരുടെയും നട്ടെല്ലിന്റെ ഷേപ്പിൽ നിന്നും അൽപ്പം മാറിയ അവസ്ഥ. മകനെ ഗർഭം ധരിച്ചപ്പോൾ മുതലാണ് ഇക്കാര്യം സന്ധ്യ തിരിച്ചറിയുന്നത്. എന്നാൽ പിന്നീട് നൃത്തവും യോഗയും ഒക്കെകൊണ്ട് അത് മെയ്ൻന്റയിൻ ചെയ്തു പോവുകയായിരുന്നു. പക്ഷെ കുഴൽപന്തുകളിയിൽ ഉണ്ടായ പരിക്കുകൾ സന്ധ്യയുടെ നില മോശം ആക്കുകയായിരുന്നു.