“സിനിമാ മേഖലയിൽ നിന്ന് അസമത്വങ്ങൾ നേരിട്ടിട്ടുണ്ട്”; കൃതി സനോൺ

','

' ); } ?>

സിനിമാ മേഖലയിൽ നിന്ന് അസമത്വങ്ങൾ നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം കൃതി സനോൺ. സെറ്റിൽ നായികയെ വിളിച്ച് വരുത്തി നായകൻ വരുന്ന വരെ കാത്തിരിപ്പിക്കുന്ന ശീലമുണ്ടെന്ന് കൃതി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും കൃതി കൂട്ടിച്ചേർത്തു. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട് ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് നടിയുടെ പ്രതികരണം.

‘കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ. അത് കാറിൻ്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്. ചിലപ്പോൾ അസിസ്റ്റൻ്റ് ഡയറക്ടർമാർക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്,’ കൃതി സനോൺ പറഞ്ഞു.