
സൂര്യയുടെ ഏറ്റവും പുതിയ ചിത്രം റെട്രോയിൽ ഒരുപാട് മലയാളി സാന്നിധ്യം ഉണ്ടെങ്കിലും മലയാളികളേറെ ഞെട്ടിയത് ചിത്രത്തിലെ സൂര്യയുടെ കൂട്ടുകാരനായി വന്ന മലയാളി താരത്തെ കണ്ടപ്പോഴാണ്. കൊച്ചി കലാഭവനിലൂടെ ഡാൻസർ ആയി വന്ന്, പിന്നീട് സോഷ്യൽ മീഡിയയിൽ ഡാൻസർ ആയി തിളങ്ങിയ കൊച്ചിക്കാരൻ രാഹുൽ.ഏറ്റവും ഒടുവിൽ റെട്രോയിൽ സൂര്യയുടെ കൂട്ടുകാരൻ. ഇപ്പോഴിതാ റെട്രോയിലെ അഭിനയത്തെ കുറിച്ചും സൂര്യയെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് രാഹുൽ. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നടൻ സൂര്യയോട് പെൺകുട്ടികൾക്ക് മാത്രമേ പ്രണയം തോന്നുകയുള്ളൂ എന്ന് പറയുന്നത് തെറ്റായ ധാരണയാണ്. എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഉമ്മ വെക്കാനും തോന്നിയുട്ടുണ്ട്, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
“ഒറ്റ വക്കിൽ അല്ല സൂര്യ സാറിനെ കുറിച്ച് കുറച്ച് നീട്ടത്തിൽ തന്നെ പറയാം. പെണ്ണുങ്ങൾക്ക് മാത്രമാണ് സൂര്യ സാറിനോട് പ്രണയം തോന്നാറുള്ളു എന്നൊരു തെറ്റിധാരണയുണ്ട്. അത് വെറും തെറ്റിധാരണയാണ്. ഒരു സീനിൽ എന്റെ പൊന്ന് ബ്രോ, സൂര്യ സാറുടെ കണ്ണൊക്കെ ഭയങ്കര സീൻ ആണ്. കണ്ട അകഴിഞ്ഞാൽ കൊതിച്ച് നിന്ന് പോകും. എനിക്കപ്പോൾ പ്രണയം തോന്നി ചില സമയത്തൊക്കെ. ഒരു സീൻ ഇങ്ങനെ ഷൂട്ട് ചെയ്യുന്ന സമയത്ത്. ആ എക്സ്പ്രഷൻ കാണുന്ന സമയത്ത് ചെന്നൊരു കിസ് അടിക്കാനാണ് തോന്നിയത്. ഒരു രക്ഷയും ഇല്ല. ഭയങ്കര രസമുള്ള സീക്വൻസായിരുന്നു അത്. ഓരോ കിലോ രോമാഞ്ച കഞ്ചുകം വാരി ഇട്ട പോലെ ആയി പോയി അത്. എനിക്കാണെങ്കിൽ ഇപ്പോഴും വരുന്നുണ്ട് അത്”. രാഹുൽ പറഞ്ഞു.
സെവൻ ഫോർ എക്സ് എന്ന പേരിലുള്ള ടീമുമായിട്ടാണ് ഞാൻ ഡാൻസ് പൊതുവേദികളിൽ കളിച്ചു കൊണ്ടിരുന്നത്. 2016 ൽ മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിൽ കോണ്ടെസ്റ്റാന്റായിരുന്നു ഞങ്ങളുടെ ടീം. അവിടെ വെച്ചാണ് എന്റെ ഇപ്പോഴത്തെ കൊറിയോഗ്രാഫർ താജുക്കയെ പരിചയപ്പെടുന്നത്. പുള്ളിയാണ് എന്നെ കൊണ്ട് കോമഡി ചെയ്യിപ്പിച്ചത്. അത് ചെയ്ത് ശീലമായപ്പോഴാണ് സുഹൃത്തുക്കളൊക്കെ എന്നോട് സിനിമയിൽ ഒന്ന് ട്രൈ ചെയ്യാൻ പറഞ്ഞത്. അതിനു ശേഷമാണ് ഞാൻ സിനിമയിലോട്ട് ട്രൈ ചെയ്യാൻ തുടങ്ങിയത്. അതിനു മുന്നേ സിനിമയെ പാട്ടി ഞാൻ ചിന്തിച്ചിട്ട് കൂടി ഇല്ല. വർക്കിന് പോകും, ഓഡിഷന് വിളിച്ചാൽ അതിനു പോകും, സിനിമയ്ക്ക് വിളിച്ചാൽ അതിനു പോകും എല്ലാ പരിപാടിയും ഉണ്ട്. രാഹുൽ കൂട്ടിച്ചേർത്തു.