താരജാഡയില്ല; തെലുങ്കിൽ ആരാധകരുള്ള മലയാളി; ദുൽഖറിന്റെ വിജയത്തിന് കാരണം വിനയം- അല്ലു അർജുൻ

','

' ); } ?>

ശ്രദ്ധേയമായ മേക്കിങ്ങും ഹൈപ്പുമുണർത്തി തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ‘എ.ഒ.ടി’ (AOT). ചിത്രത്തിന്റെ ഹൈദരാബാദിൽ നടന്ന പ്രൊമോഷണൽ ചടങ്ങിൽ അല്ലു അർജുൻ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചടങ്ങിൽ ദുൽഖർ സൽമാനെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കേരളത്തിലെ വലിയൊരു മെഗാസ്റ്റാറായ മമ്മൂട്ടിയുടെ മകനായിട്ടും യാതൊരുവിധ താരജാടകളുമില്ലാതെ അതീവ വിനയത്തോടെ പെരുമാറുന്ന വ്യക്തിയാണ് ദുൽഖർ സൽമാൻ എന്ന് അല്ലു അർജുൻ പറഞ്ഞു. എല്ലാവരെയും ഒപ്പിച്ചുനിർത്തുന്ന അദ്ദേഹത്തിന്റെ പ്രകൃതവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഇത്രയധികം വിജയങ്ങൾ നേടിക്കൊടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളികളിൽ ഒരാളായ ദുൽഖർ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെയെന്നും അല്ലു അർജുൻ ആശംസിച്ചു. അവതാരക സുമ കനകല കഴിഞ്ഞാൽ തെലുങ്കിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മലയാളി ദുൽഖറാണെന്ന തമാശരൂപേണയുള്ള പരാമർശവും ചടങ്ങിൽ ചിരിയും കൈടിയും നേടി.

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘എ.ഒ.ടി’ നവംബർ 20-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ശ്രുതി ഹാസനും സാത്വിക വീരവല്ലിയുമാണ് ചിത്രത്തിലെ നായികമാർ. പ്രത്യേക യാദൃശ്ചികതയെന്നോണം, മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘ഓം: ഓപ്പറേഷൻ മോള്’ റിലീസ് ചെയ്യുന്നതും ഇതേ ദിവസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

അല്ലു അർജുന്റെ വാക്കുകൾ ;

“കേരളത്തിലെ വലിയൊരു മെഗാസ്റ്റാറായ മമ്മൂട്ടി ഗാരുവിന്റെ മകനാണ് അദ്ദേഹം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഒരു താരപുത്രനായിട്ടും അദ്ദേഹം അത്രയേറെ വിനയം കാണിക്കുന്ന വ്യക്തിയാണ്. താരപരിവേഷം ഒരിക്കലും കാണിക്കില്ല.

എല്ലാവരെയും ഒപ്പം ചേർത്തുനിർത്തുന്ന പ്രകൃതമാണ് ദുൽഖറിന്റേത്. ഈ നല്ല ഗുണങ്ങളാണ് അദ്ദേഹത്തിന് ഇത്രയധികം വിജയങ്ങൾ നേടിക്കൊടുക്കുന്നത്.

എ.ഒ.ടി. (A.O.T.) ദുൽഖറിന്റെ അഭിനയ ജീവിതത്തിലെ മികച്ച നാഴികക്കല്ലാണ്. ദുൽഖർ ഇനിയും ഏറെ മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. സിനിമയോട് ഇത്രയധികം അഭിനിവേശമുള്ള ഒരാൾ തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും. അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു! തെലുങ്ക് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളികളിൽ ഒരാളാണ് ദുൽഖർ സൽമാൻ. അവതാരക സുമ കനകലയ്ക്ക് ശേഷം തെലുങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മലയാളി ദുൽഖറാണ്!.”