വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നും ഋത്വിക് റോഷന്‍ പിന്‍മാറി

','

' ); } ?>

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നും ഋത്വിക് റോഷന്‍ പിന്‍മാറി. കഥാപാത്രവുമായി ബന്ധപ്പോട്ട ആശയകുഴപ്പത്തെ തുടര്‍ന്നാണ് ഋത്വിക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമ, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന അധോലോക നായകനെയാണ് ഹിന്ദി പതിപ്പില്‍ ഹൃതിക് അവതരിപ്പിക്കാനിരുന്നത്. കഥാപാത്രത്തിന്റെ സിനിമയിലെ സാന്നിധ്യം സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് പിന്‍മാറ്റമെന്നാണ് വാര്‍ത്തകള്‍.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ ഹിന്ദിയില്‍ സെയ്ഫ് അലിഖാനാണ്. ഹൃതിക് നേരത്തെ തന്നെ ഏറ്റെടുത്തിരുന്ന ചില വമ്പന്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പിന്‍മാറ്റമെന്നും വാര്‍ത്തകളുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിക്രം വേദ റീമേക്ക് പ്രീ പ്രൊഡക്ഷനും ഷൂട്ടും നീളുകയായിരുന്നു. ഇതും പിന്‍മാറ്റത്തിന് കാരണമായി. തമിഴില്‍ വിക്രം വേദയൊരുക്കിയ ഗായത്രി പുഷ്‌കര്‍ ടീമാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

2017ലാണ് വിക്രം വേദ എന്ന ചിത്രം റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

110 കോടി മുതല്‍ മുടക്കിലാണ് വിക്രം വേദ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ 600 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.