ഹൃത്വിക് റോഷന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു പുതിയ ഫോട്ടോ ഹൃത്വിക് റോഷന് പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഹൃത്വിക് പങ്കുവെച്ചിരിക്കുന്നത്. ജീവിതവും കണക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹൃത്വിക് റോഷന് ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ജീവിതവും കണക്കും തമ്മില്‍ എന്താണ് വ്യത്യാസം. ഒരു വ്യത്യാസവുമില്ല. രണ്ടിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ടു പുഞ്ചിരിയോടെ അതിന് പരിഹാരം കണ്ടെത്തുക. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കുക. പ്രശ്നവും അതിന്റെ പരിഹാരത്തിന്റെയും ഇടയിലാണ് ആനന്ദം’ എന്നാണ് ഹൃത്വിക് റോഷന് ഫോട്ടോയ്ക്കൊപ്പം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് ചിത്രം പറയുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാല്‍ ആണ് നായികയായെത്തുന്നത്.