ബിഗ് ബ്രദറില്‍ മോഹന്‍ലാലിന് നായികയായി പുതുമുഖ താരം മിര്‍ന മേനോന്‍..

','

' ); } ?>

നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാലിന് നായികയായി പുതുമുഖനടിയെത്തുന്നു. മോഹന്‍ ലാല്‍ നായകവേഷത്തിലെത്തുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ് പുതുമുഖനടിയായ മിര്‍ന മേനോന്‍ ലാലിന് നായികയായി എത്തുന്നത്. കുവൈത്ത് മലയാളിയും ബി ടെക് ബിരുദധാരിയുമായ മിര്‍നയുടെ ആദ്യ മലയാള ചിത്രമാണിത്. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നത് നടന്‍ അനൂപ് മേനോനും ജൂണ്‍ എന്ന ചിത്രത്തില്‍ കൂടി ശ്രദ്ധേയനായ ഷാര്‍ജനോ ഖാലിദുമാണ്. 25 കോടി മുതല്‍ മുടക്കില്‍ എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ഒരു വലിയ താര നിരയും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം നല്‍കുന്നു. പ്രശസ്ത തെന്നിന്ത്യന്‍ താരം റെജീന കസാന്‍ഡ്രയും ചിത്രത്തിലുണ്ട്. ബെംഗലുരു, മംഗലാപുരം എന്നിവടങ്ങളില്‍ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനായുള്ളത്.