ഹൃത്വിക്കും ടൈഗര്‍ ഷ്രോഫും നേര്‍ക്കുനേര്‍… ഈ ‘വാര്‍’ കലക്കും..!

ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘വാര്‍’ ടീസര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ടീസര്‍ ഒരു പക്കാ ത്രില്ലര്‍/എന്റര്‍റ്റെയ്‌നര്‍ ആയിരിക്കും വാര്‍ എന്നാണ് സൂചിപ്പിക്കുന്നത്.

വാണി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. മലയാളിയായ സുരേഷ് നായര്‍ തിരക്കഥയും സംഗീതം വിശാല്‍-ശേഖര്‍, ഛായാഗ്രഹണം അയനങ്ക ബോസ് എന്നിവരും നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.