ഹൃദയത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയവര്‍

ഹൃദയം എന്ന സിനിമയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച അശ്വത്തിനേയും, അതുല്‍ റാം കുമാര്‍ എന്നീ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ. ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അഭിനയം വിഭാഗം മേധാവി എം.ജി ജ്യോതിഷ്. മലയാള സിനിമയിലേക്ക് നിരവധി താരങ്ങളെ അഭിനയ കളരിയിലൂടെ വാര്‍ത്തെടുത്ത പ്രതിഭയാണ് എം.ജി ജ്യോതിഷ്. ഫേസ്ബുക്ക് പോസ്റ്റുകള്‍ താഴെ…

മറ്റൊരു മിടുക്കൻ കൂടി …
ശങ്കർ രാമകൃഷ്ണന്റെ 18ാം പടിയിലൂടെ യാണ് അശ്വത്തിനെ പരിചയപെടുന്നത്. Ambi Neenasam Sumesh moor തുടങ്ങിയ ഒരു കൂട്ടം മിടുക്കൻമാരായ നടൻമാരുടെ അരങ്ങേറ്റം കൂടിയായിരുന്നു പതിനെട്ടാംപടി. പതിനെട്ടാം പടിയുടെ ഷൂട്ടിങ്ങ് സമയത്ത് തന്നെ ശ്രദ്ധയിൽ പെട്ട നടനായിരുന്നു അശ്വത്ത് . അഭിനയം ഗൗരമായി തുടരണം എന്ന് അശ്വത്തിനോട് പറയുകയും അശ്വത്തിനെ എന്നെ പരിചയപെടുത്തുകയും ചെയ്യുന്നത് പാർവ്വതി Bro ആണ്. ഇന്ന് ഹൃദയം എന്ന സിനിമയിൽ ഏറ്റവും മിടുക്കോടു കൂടി perform ചെയ്ത് തന്റെ സാന്നിധ്യമറിയിച്ച ഈ വെഞ്ഞാറൻമൂട്കാരനെ ഓർത്ത് ഏറെ അഭിമാനം. താരങ്ങൾക്ക് ഒപ്പം നിന്ന് താരത്തേക്കാൾ തിളക്കത്തോടെ പ്രതിഭയുടെ പ്രഭ പരത്താൻ കഴിയുന്ന ഇത്തരം സാധാരണ സാഹചര്യങ്ങളിൽ നിന്നും മിടുക്കൻമാർ കടന്ന് വരുന്നത് കാണുമ്പോൾ എനിയ്ക്ക് ഏറെ അഭിമാനം.

 

അഭിമാന നിമിഷം


K R Narayanan National Film institute Final year Acting student ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം നെഞ്ചിടുപ്പോടു കൂടിയാണ് മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമുള്ള തന്റെ വിദ്യാർത്ഥിയുടെ “അരങ്ങേറ്റ” ത്തിന് സാക്ഷിയാകേണ്ടിവരുന്നത്. ‘ഹൃദയം’എന്ന സിനിമയിൽ Jackson എന്ന കഥാപാത്രമായി Athul Ramkumar. നെ കാണുമ്പോൾ ആദ്യ കാഴ്ചയിൽ തന്നെ ഒരു അനുഭവ സമ്പന്നനായ നടന്റെ മട്ടും ഭാവവും കൊണ്ട് കണ്ണ് നനയിപ്പിക്കാൻ കഴിഞ്ഞത് അഭിനയ കലയുടെ ശാസ്ത്രീയതയ്ക്ക് ഒരു സത്യമുണ്ട് എന്ന ബോധ്യപ്പെടൽ കൂടെ ആയിരുന്നു. ആദ്യ സിനിമയിൽ തന്നെ ഈ അനായാസതയും കരുത്തുറ്റ സാന്നിദ്ധ്യവും അറിയിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം . ഒരു സാധാരണ കോളേജ് സിനിമകളിലെ സ്ഥിരം ക്ലിഷേ സൈക്കോ വില്ലൻനായി മാറിപ്പോകാൻ സാദ്ധ്യത ഉണ്ടായിരുന്ന കഥാപാത്രത്തെ ചിരിയിലെ വൈലൻസിലൂടെ അവിഷ്കരിക്കാൻ നടത്തിയ ചോയിസ് അർത്ഥവത്തായ അനുഭവമായി മാറുക ആയിരുന്നു. ഏറെ അഭിമാനം അതുൽ.
ആദ്യ സിനിമയിൽ തന്നെ പരിശീലനം സിദ്ധിച്ച ഒരു നടന്റെ വരവറിയിച്ച അതുൽ ഇതിനോടകം സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ ഉൾപ്പെടെ ഒന്നിലധികം സിനിമകളിൽ മികച്ച കഥാപാത്രങ്ങളുമായി വരുന്നുണ്ട്. KR Narayanan National Film institute ൽ പഠിച്ചിറങ്ങിയ ഒരു കൂട്ടം മിടുമിടുക്കൻമാരായ നടൻമാർ ഒരോരുത്തരായി അവരവരുടെ കരുത്തുറ്റ സാന്നിദ്ധ്യം മലയാള സിനിമയിൽ അറിയിക്കുന്നു എന്നതിൽ ഏറെ അഭിമാനം.