#HOME-ന്റെ ഫ്‌ലാഷ്ബാക്ക് രംഗം തന്റെ പിതാവിന്റെ യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് – റോജിന്‍ തോമസ്

','

' ); } ?>

ഈ ഓണക്കത്ത്, ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കിയ മനോഹരമായ ഒരു കുടുംബ ചിത്രമാണ് ഹോം. ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരു പോലെ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ സാധിച്ചു. ഇന്ദ്രന്‍സും ശ്രീശാന്ത് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയത് ചിത്രത്തിന്റെ കഥയും അഭിനേതാക്കളുടെ ശക്തമായ പ്രകടനങ്ങളും കൊണ്ടാണ്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സാങ്കേതികമായി വെല്ലുവിളി നേരിടുന്ന ഒരു പിതാവിന്റെ കഥയാണ്.സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും തുറന്നിട്ട വിവരവിസ്‌ഫോടനത്തിന്റെ ഒഴുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാന്‍ ഒരു അച്ഛന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇപ്പോളിതാ സിനിമയുടെ ക്ലൈമാക്‌സ് തന്റെ പിതാവിന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് റോജിന്‍ വെളിപ്പെടുത്തിയിരിക്കുന്നു.ഇന്ദ്രന്‍സ് തന്റെ എക്‌സ്ട്രാ ഓര്‍ഡിനറി കഥ മകനോട് വിവരിക്കുന്ന ഫ്‌ലാഷ്ബാക്ക് രംഗം തന്റെ അച്ഛനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.അതൊരു യഥാര്‍ത്ഥ കഥയായിരുന്നു.ഏകദേശം 15 വയസ്സോ 16 വയസ്സോ ഉള്ളപ്പോഴാണ് അത് സംഭവിച്ചത്.

ഒരു ദിവസം അദ്ദേഹം എന്നെ സ്‌കൈപ്പില്‍ വിളിച്ച് ഞാന്‍ എഴുതിയ തിരക്കഥ വിവരിക്കാന്‍ ആവശ്യപ്പെട്ടു. അന്നേരം കൃത്യസമയത്ത് ആശുപത്രിയില്‍ എത്താന്‍ ഒരു സ്ത്രീയെ സഹായിക്കുന്ന ഒരു കഥ അദ്ദേഹം തന്നോട് വിവരിച്ചു.അദ്ദേഹത്തോടൊപ്പമുള്ള തന്റെ 25 വര്‍ഷങ്ങളില്‍, ആ നിമിഷം വരെ താന്‍ അങ്ങനെ ഒരു കഥ അച്ഛനില്‍ നിന്ന് കേട്ടിട്ടില്ല.

ഹോം ഒരു സാമൂഹിക പ്രസക്തവും, ലളിതവും മനോഹരവുമായ ആഖ്യാനത്തോടുകൂടിയ തയ്യാറാക്കിയ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, വിജയ് ബാബു നിര്‍മ്മിച്ച ചിത്രതിന്റെ രചനയും സംവിധാനവും റോജിന്‍ തോമസാണ്.ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നല്‍സന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ചിത്രം ഇപ്പോള്‍ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണാന്‍ സാധിക്കും.