ഹോളി കൗ (വിശുദ്ധ പശു) മാര്‍ച്ച് 5 ന് റിലീസ് ചെയ്യും

','

' ); } ?>

പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘ഹോളി കൗ’ 5 ന് റിലീസ് ചെയ്യും. ദൈവിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവിന്റെ നിര്‍മ്മാണം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഹോളി കൗ 16 ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം നേടി കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗ വിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു. സ്ത്രീയുടെ സ്വകാര്യതകളും ലൈംഗിക ജീവിതവും ഒക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ഓരോ സ്ത്രീയും ഉത്തരം കിട്ടാത്ത കടംങ്കഥയാണ്. സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ തന്നെയാണ് സ്ത്രീയുടെ ജീവിതം. കുറച്ച് ഭാഗം മാത്രമേ നാം കാണുന്നുള്ളൂവെന്നും ഡോ ജാനറ്റ് പറഞ്ഞു. ഹോളി കൗ പച്ചയായ സ്ത്രീജീവിതത്തിന്റെ നേര്‍സാക്ഷ്യമാണെന്നും ഒന്നും മറച്ചുപിടിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു.റെഡ് കാര്‍പ്പെറ്റ്,
ദി ഡേ റിപ്പീറ്റ്‌സ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്റി 20 എന്നീ ഡോക്യുമെന്ററികളും ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ബാനര്‍ ദൈവിക് പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഡോ.ജാനറ്റ് ജെ, നിര്‍മ്മാണം ഡോ. ബിജു കെ ആര്‍, ക്യാമറ സോണി, സംഗീതം അര്‍ജ്ജുന്‍ ദിലീപ്, എഡിറ്റര്‍ അമല്‍. അസോസിയേറ്റ് ഡയറക്ടര്‍ രോഹിത്, സൗണ്ട് തസീം റഹ്മാന്‍, ഗൗതം ഹെബ്ബാര്‍, മേക്കപ്പ് ലാലു കുറ്റിയാലിട, അസിസ്റ്റന്റ് ഡയറക്ടര്‍ മുസ്തഫ, പി ആര്‍ ഒ പി ആര്‍ സുമേരന്‍.