അമിതവേഗതയിൽ ഡ്രൈവിംഗ് ; ഹോളിവുഡ് നായിക എമ്മ വാട്‌സണ് ആറ് മാസം ഡ്രൈവിങ് വിലക്ക്

','

' ); } ?>

അമിതവേഗതയിൽ വണ്ടി ഓടിച്ചതിന് ഹോളിവുഡ് നായിക എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. 1044 യൂറോയാണ് പിഴയിട്ടിരിക്കുന്നത്. കൂടാതെ ആറ് മാസം വാഹനം ഓടിക്കുന്നതിൽ നിന്നും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒമ്പത് പെനാൽട്ടി പോയിന്റുകൾ താരത്തിന്റെ ഡ്രൈവിങ്ങിന് നേരത്തെ തന്നെയുണ്ടായിരുന്നു. 30 MPH സ്പീഡ് ലിമിറ്റുള്ള റോഡിൽ 38 MPH വേഗതയിലായിരുന്നു നടിയുടെ ഡ്രൈവിങ്ങെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

താരത്തിന് നേരിട്ട് കോടതിയിലെത്താൻ സാധിക്കാത്തതിനാല്‍ അഭിഭാഷകനായ മാർക് ഹസ്ലമാണ് കോടതിയില്‍ എമ്മയെ പ്രതിനിധീകരിച്ചത്.
കോടതി നടപടി എമ്മ പാലിക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഓക്‌സ്‌ഫോർഡിന്റെ സോണിലാണ് താരത്തിന്റെ അമിതവേഗതയിലുള്ള ഡ്രൈവിങ്. 2023 മുതൽ ഓക്‌സ്‌ഫോർഡിലെ വിദ്യാർഥി കൂടിയാണ് എമ്മ.