മൈ ഡിയര്‍ മച്ചാനില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഹോളി സോങ് അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു… ബി. കെ.ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. കലക്കന്‍ സീന… ചറപറ കളറുകള്‍ പറപറപറക്കണ കാലമാണിതളിയ…… അടിപ്പന്‍ ട്രാക്കാ…എന്ന് തുടങ്ങുന്ന ഗാനത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രമാണ് ‘മൈ ഡിയര്‍ മച്ചാന്‍സ്’. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്‌നര്‍ കൂടിയായാണ് ഒരുക്കിയിരിക്കുന്നത്.
ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ബെന്‍സി നാസര്‍, സംവിധാനം ദിലീപ് നാരായണന്‍, ഛായാഗ്രഹണം പി സുകുമാര്‍, കഥ/തിരക്കഥ വിവേക്, ഷെഹീം കൊച്ചന്നൂര്‍, ഗാനരചന എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, പശ്ചാതല സംഗീതം ബിജിബാല്‍, ചിത്രസംയോജനം ലിജോ പോള്‍, കലാസംവിധാനം അജയ് മങ്ങാട്.ദേവന്‍ കൊടുങ്ങല്ലൂര്‍, സംഘട്ടനം രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്. പി ആര്‍ ഒ പി ആര്‍ സുമേരന്‍.
നല്ലൊരു യുവനിരയോടൊപ്പം സായികുമാറും ചിത്രത്തിലഭിനയിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ബാല, അഷ്‌കര്‍ സൗദാന്‍, ബിജുക്കുട്ടന്‍, കിച്ചു ടെല്ലൂസ്, അമീര്‍ നിയാസ്, കോട്ടയം പ്രദീപ്, ആര്യന്‍ കൃഷ്ണ, അബിന്‍ ജോണ്‍, മേഘനാഥന്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് താരങ്ങള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.