ഹൃദയം ഫസ്റ്റ് ലുക്ക്

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.പ്രണവും കല്യാണിയും ദര്‍ശനയും പുല്‍മേട്ടില്‍ കിടക്കുന്നതിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടി വരുകയാണ്. നിരവധി താരങ്ങളാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.ഒരാളുടെ ജിവിത്തിലൂടെയുളള യാത്രയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് നിര്‍മ്മാണം.നോബിള്‍ ബാബു തോമസ് ആണ് സഹനിര്‍മ്മാണം.ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധാരജ്ഞന്‍ എബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസകള്‍ അറിയിച്ചത്.ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.


പ്രണവ് മോഹന്‍ ലാല്‍ കല്യാണി പ്രിദര്‍ശന്‍ ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രമാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം.കുഞ്ഞാലി എന്ന കഥാപാത്രാമയാണ് പ്രണവ് മോഹന്‍ ലാല്‍ ചിത്രത്തിലെത്തുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തില്‍ പ്രണവ് മോഹന്‍ ലാലും കല്യാണി പ്രിദര്‍ശനും അഭിനയിച്ച് ഗാനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു.മികച്ച് പ്രതികരണമാണ് ഗാനത്തിന്റെ ടീസര്‍ നേടിയത്.ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രമാണ് ഹൃദയം.