നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നീലിനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമ രംഗത്തുള്ള നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ഒര്‍ഡിനറി, അയാളും ഞാനും തമ്മില്‍, നിര്‍ണായകം, ഗോള്‍ഡ് കോയിന്‍, ചാര്‍മിനാര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. ചാര്‍മിനാര്‍ ആണ് ഹേമന്തിന്റേതായി അവസാനമെത്തിയ ചിത്രം.