“അഥർവയും മാളവികയും വിവാഹിതരായി? ഞെട്ടി ആരാധകർ”; സത്യാവസ്ഥ പുറത്ത്

','

' ); } ?>

തമിഴ് നടൻ അഥർവയും നടി മാളവിക മോഹനനും തമ്മിൽ വിവാഹിതരായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്. പ്രശസ്തമായ ഒരു വെഡ്ഡിങ് പേജിൽ ഉയർന്നുവന്ന ചിത്രങ്ങളാണ് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. എന്നാൽ, ഇത് യഥാർത്ഥ വിവാഹമല്ലെന്നും അഥർവ നായകനായ പുതിയ ചിത്രം ‘ഇദയം മുരളി’യുടെ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും വ്യക്തമായി.

‘വെഡ്ഡിങ് പ്രൊജക്ട് ഇന്ത്യ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇരുവരുടെയും വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ആകാശ് ഭാസ്കരൻ സംവിധാനം ചെയ്ത ‘ഇദയം മുരളി’ എന്ന ചിത്രത്തിലെ ഇൻ്റിമേറ്റ് വിവാഹ രംഗത്തിൽ നിന്നുള്ള ഫോട്ടോകളാണ് ഇതെന്നും, സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണെന്നും പോസ്റ്റിന്റെ ക്യാപ്ഷനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ മാളവിക മോഹനൻ ഒരു അതിഥി വേഷത്തിലാണ് എത്തുന്നത്. കല്യാണപ്പെണ്ണായി അഭിനയിക്കുന്നതിന്റെ സന്തോഷം നേരത്തെ മാളവിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്.

അന്തരിച്ച പ്രശസ്ത നടൻ മുരളിയുടെ മകനായ അഥർവയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ഇദയം മുരളി’. 1991-ൽ കതിർ സംവിധാനം ചെയ്ത ‘ഇദയം’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ മുരളിക്ക് ‘ഇദയം മുരളി’ എന്ന പേര് ലഭിക്കുന്നത്. അച്ഛൻ്റെ ഈ ലേബലിൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രത്തിൽ പ്രീതി മുകുന്ദൻ, കയദു ലോഹർ എന്നിവരാണ് നായികമാരായി എത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 10-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.