ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..

ഹരിശ്രീ അശോകന്‍ സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്നുവെന്ന ഖ്യാതിയോടെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഏറെ രസകരമായ ആദ്യ ടീസര്‍ തന്നെ വലിയ ശ്രദ്ധയാണ് സമൂഹമാധ്യമങ്ങളില്‍ നേടിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ട്രെയ്‌ലറിനൊപ്പം അശോകേട്ടന്റെ ആദ്യ സംവിധാനമാണെന്നും ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും മഞ്ജു തന്റെ പേജിലൂടെ കുറിച്ചു. കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ഇന്നസെന്റ്, ബിജുക്കുട്ടന്‍, ടിനി ടോം എന്നിങ്ങനെ മലയാളത്തിലെ എല്ലാ കോമഡി രാജാക്കന്മാരും ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം രാഹുല്‍ മാധവ് ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഒപ്പം നായികയായി എത്തുന്നത് ഒരു പുതുമുഖ നടിയാണ്..

മഞ്ജു പങ്കുവെച്ച ട്രെയ്‌ലര്‍ കാണാം..