
നടൻ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.