ഭക്ഷണം കിട്ടാതായാല്‍ എന്ത് സിനിമ?..എന്ത് ജീവിതം

','

' ); } ?>

കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടത്തിന് പിന്തുണുമായി നടന്‍ ഹരീഷ് പേരടി. ‘എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. നമുക്ക് അന്നം തരുന്ന പട്ടാളം നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണ്. അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവരാണ് കര്‍ഷകരെന്നും താരം പറയുന്നു. ‘സിനിമയില്‍ അഭിനയിക്കാന്‍ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊര്‍ജം കിട്ടുകയുള്ളു…ഭക്ഷണം കിട്ടാതായാല്‍ എന്ത് സിനിമ?..എന്ത് ജീവിതം…’ താരം ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണ്ണരൂപം താഴെ…

എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ് …നമുക്ക് അന്നം തരുന്ന പട്ടാളം നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണ്…അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവര്‍…എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കാണുന്നവര്‍…ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ?..അതല്ലേ അതിന്റെ ശരി…ചരിത്രത്തില്‍ നിങ്ങളുടെ വാക്കുകള്‍ക്കും ഇടമുണ്ടാവും..സിനിമയില്‍ അഭിനയിക്കാന്‍ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊര്‍ജം കിട്ടുകയുള്ളു…ഭക്ഷണം കിട്ടാതായാല്‍ എന്ത് സിനിമ?..എന്ത് ജീവിതം …