
ഇടതുപക്ഷ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. സെക്കന്‍ഡ് ഷോ അനുവദിച്ചതിലൂടെ സിനിമാക്കാര്‍ക്കുള്ള എല്ലാവിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയെന്നും എന്നാല്‍ നാടകക്കാര്‍ക്ക് മാത്രം വേദിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്നു എന്നാല്‍ നാടക മേളകള്‍ നടക്കുന്നില്ല. രണ്ടാം തരം പൗരനായി ജീവിക്കുവാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ….ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം…