‘അനുരാഗം നിലക്കാത്ത നദിയല്ലയോ’…… ‘വര്‍ത്തമാനം’ പുതിയ ഗാനമെത്തി

പാര്‍വതി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ത്തമാനത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അനുരാഗം നിലക്കാത്ത നദിയല്ലയോ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മഞ്ജരിയാണ്.

ഹിന്ദുസ്ഥാനി ഗാനങ്ങളുടെ ശ്രേണിയില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിലെ ഹിന്ദി വരികള്‍ പാടിയത് മധുവന്തി നാരായനാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് പി ടി രമേഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഗാനത്തില്‍ മഞ്ജരി അഭിനയിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥ് ശിവയാണ് വര്‍ത്തമാനം സംവിധാനം ചെയ്തിരിക്കുന്നത്.ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ്.

വര്‍ത്തമാനത്തിന്റെ പ്രമേയം ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചിത്രത്തില്‍ വരുത്തിയ ചെറിയ മാറ്റങ്ങളോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്.