പൂന്തുറയില്‍ നടന്ന ലോക്ഡൗണ്‍ ലംഘനത്തെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.
പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്.അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവും.സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമിനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണെന്നും ഹരീഷ് ഫേസ് ബുക്കില്‍ കുറിച്ചു.ഒരു വീഡിയോ കൂടി പങ്കുവെച്ചു കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
ഇത് ഷൂട്ടിങ്ങാണെന്ന് അറിയാതെ വേട്ട മൃഗവും ഇരയായ മൃഗവും സത്യസന്ധമായി പെരുമാറുകയാണ്…ഇതു തന്നെയാണ് ഇന്ന് പൂന്തുറയിലും സംഭവിച്ചത്..കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുക…അങ്ങിനെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ ഇല്ലാതാക്കുക…പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവർക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകൾ ആ സ്ഥലത്തിരുന്നാൽ നാട് അപകടത്തിലേക്ക് പോവും…സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് …വരാനിരിക്കുന്ന നല്ല ദിവസങ്ങൾക്കായി നമുക്ക് പ്രതിരോധം ശക്തിപെടുത്താം.