‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണം പോലും, അലന്‍സിയറിന്റെ അവാര്‍ഡ് പിന്‍വലിക്കണം…

 

സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകള്‍ വിവാദമാ
കുന്നു. ഇന്നലെയാണ്, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയത് . പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ആയിരുന്നു അലന്‍സിയറുടെ പ്രസ്താവന. സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണമാണ്
വിവാദത്തിന് കാരണമായിരുന്നു.

വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍ വീണ്ടും രംഗത്തെത്തി. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അലന്‍സിയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയറിന്റെ വിശദീകരണം. എന്നാല്‍ അതിനിടെ, അലന്‍സിയര്‍ക്കെതിരെ അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തി.

”The “lady” in my hand is incredible… … ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ&ിയുെ; അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുന്‍പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയില്‍ നിന്നുകൊണ്ട് അലന്‍സിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു. ഇത് നാണക്കേടാണ്. സ്ത്രീ/ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനുള്ള അവാര്‍ഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലന്‍സിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.”ശ്രുതി ശരണ്യം പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയുന്നു. അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാന്‍ ജനപ്രതിനിധികളോ കലാസാംസ്‌കാരിക രംഗത്തു നിന്നുള്ളവരോ ആരും തയാറാകാത്തതിനെയും ഹരീഷ് പേരടി വിമര്‍ശിച്ചു.