നിങ്ങളോട് തിലകന്‍ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു;സുഡാനി ടീമിനോട് ഹരീഷ് പേരടി

','

' ); } ?>

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കൈയ്യടികള്‍ക്ക് മാത്രമായി അവാര്‍ഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണെന്നും ഹരീഷ് പേരടി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിമര്‍ശനവുമായെത്തിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഐ.എഫ്.എഫ്.കെയിലെ പാവപ്പെട്ട സിനിമക്കാരുടെ…സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ…അവസരം ഇല്ലാതാക്കിയിട്ട് …അവിടെ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കൈയ്യടികള്‍ക്ക് മാത്രമായി അവര്‍ഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു…..(അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്‌സോഫീസ് കൈയ്യടികള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിര്‍ക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോല്‍പ്പിച്ച് വിണ്ടും കൈയ്യടി …ഏജ്ജാതി പ്രതികരണം…നിങ്ങളോട് തിലകന്‍ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു…’കത്തി താഴെയിടെടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാന്‍…..

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ‘പൗരത്വ ഭേദഗതി എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും’ എന്നായിരുന്നു സക്കറിയ കുറിച്ചത്.