‘അതിനു മുമ്പ് ഞാന്‍ അവന്റെ വീട്ടില്‍ കയറും’..പ്രതി പൂവന്‍ കോഴി ടീസര്‍

‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘മാധുരി’ എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്.

അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയേറ്ററുകളിലെത്തും.