വരാല്‍: ഇത് ചില്ലറ കളിയല്ല ,ഒരു ഒന്നൊന്നര കളിയാണ് ; ഹരീഷ് പേരടി

കണ്ണന്‍ താമരകുളത്തിന്റെ വരാല്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് നടന്‍ ഹരീഷ് പേരടി.’വരാല്‍ ‘ അനൂപ് മേനോന്റെ ശക്തമായ തിരക്കഥയില്‍ കണ്ണന്‍ താമരകുളത്തിന്റെ സൂക്ഷ്മമായ സംവിധാനത്തില്‍ പുതിയ രുചിയുള്ള കഥാപാത്രവുമായി ഞാനും.പറഞ്ഞാല്‍ തീരാത്ത സിനിമയുടെ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടും.ഒന്ന് മാത്രം പറയാം.ഇത് ചില്ലറ കളിയല്ല .ഒരു ഒന്നൊന്നര കളിയാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വര്‍ണം’. ‘സ്വര്‍ണത്തിന്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. The politics of Gold എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നത്.

മലയാളത്തില്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററില്‍ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തികച്ചും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘വരാല്‍’ എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു.

പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാല്‍ജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന വരാല്‍ ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്.