‘സംഭവം ഞങ്ങള് തടിയന്മാരാ’, ചിത്രം പങ്കുവെച്ച് ഹരീഷ് കണാരന്‍

മിമിക്രി വേദിയിലൂടെ സിനിമയില്‍ പ്രവേശിച്ച് വെള്ളിത്തിരയില്‍ തിളങ്ങിയ താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ഇരുവരും ഒന്നിച്ചുള്ള കോമഡി സ്‌കിറ്റുകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഹരീഷ് കണാരന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടിയിരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് തങ്ങള്‍ ഈ നിലയിലേക്ക് എത്തിയത് എന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് ഹരീഷ്.

‘സംഭവം ഞങ്ങള് തടിയന്മാരാ. പക്ഷെ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്, പച്ച പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍.’ ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. നിരവധിപേരാണ് ഇരുവരെയും അഭിനന്ദിച്ചിരിക്കുന്നത്.