ഇനി ‘ആള്‍റൗണ്ട്’ പ്രകടനം.. പത്താന് പിന്നാലെ ഹര്‍ഭജനും തമിഴ് സിനിമയില്‍; തമിഴില്‍ ട്വിറ്റ് ചെയ്ത് താരം

വിക്രത്തിന്റെ 58ാം ചിത്രത്തിലൂടെ ചിത്രത്തിലൂടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ തമിഴ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരും ഇന്ത്യന്‍ താരവും സിനിമയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഹര്‍ഭജന്‍ സിങ്ങാണ് സിനിമയിലൂടെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.

കോമഡി താരം സന്താനം നായകനാകുന്ന ഡിക്കിലൂന എന്ന ചിത്രത്തിലാണ് ഹര്‍ഭജന്‍ സിങ്ങ് അഭിനയത്തില്‍ ഒരു കൈ നോക്കുന്നത്. ഹര്‍ഭജന്‍ സിങ്ങ് തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തമിഴിലെ കെജെആര്‍ സ്റ്റ്യുഡിയോ, സോള്‍ജിയേഴ്സ് ഫാക്ടറി, സന്താനം എന്നിവരോട് നന്ദി പറഞ്ഞുകൊണ്ടാണ് ഹര്‍ഭജന്റെ തമിഴിലുള്ള ട്വിറ്റ്.

സംവിധായകന്‍ ജ്ഞാനമുത്തു തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇരുവരും നില്‍ക്കുന്ന ചിത്രം സംവിധായകന്‍ ട്വിറ്റ് ചെയ്തിരുന്നു. താരത്തിന്റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് സംവിധായകന്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.