
നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരാണ്. ഇവര്‍ പങ്കിടുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍. രണ്ട് വര്‍ഷം മുമ്പത്തെ അവരുടെ ആദ്യ തീയതി ഓര്‍മ്മിച്ചുകൊണ്ട് നിക്ക് പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിക്ക് ജൊനാസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നല്‍കിയ അടികുറിപ്പും ശ്രദ്ധേയമായി… ”ഈ സുന്ദരിയായ സ്ത്രീയും ഞാനും രണ്ട് വര്‍ഷം മുമ്പാണ് ഞങ്ങളുടെ ആദ്യ തിയതി തെരഞ്ഞെടുത്ത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് വര്‍ഷമാണ് കടന്നുപോകുന്നത്, എന്റെ ജീവിതകാലം മുഴുവന്‍ ഇവളോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്നുവെന്നതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. ഇതൊരു അവിശ്വസനീയമായ അനുഗ്രഹമാണ്….”.നിക്ക് കുറിച്ചു.
പോസ്റ്റ് പങ്കിട്ടയുടനെ തന്റെ പ്രിയതമനെ പ്രശംസിച്ച് പ്രിയങ്കയും രംഗത്തെത്തി. ‘ഐ ലവ് യു ജാന്‍… എന്റെ ജീവിതത്തിലെ മികച്ച തീരുമാനം’ എന്നാണ് പ്രിയങ്ക കമന്റ് ചെയ്തത്. ഷൊനാലി ബോസിന്റെ ‘ദി സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ഫര്‍ഹാന്‍ അക്തര്‍, സൈറ വസീം എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.