1000 കോടിയെന്ന മാജിക്ക് സംഖ്യ സ്വന്തമാക്കിയ ആദ്യ താരം; ജന്മദിനത്തിൽ ബ്രഹ്മാണ്ഡ പ്രോജക്ടുകളുടെ അപ്ഡേറ്റുമായി ‘പ്രഭാസ്’

','

' ); } ?>

ഒരു തെന്നിന്ത്യൻ താരമാണെങ്കിലും ഇന്ന് രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് “പ്രഭാസ്”. തെലുങ്കിൽ ‘റിബൽ സ്റ്റാർ’, ‘ഡാർലിംഗ്’ എന്നൊക്കെയാണ് പ്രഭാസ് അറിയപ്പെടുന്നത്. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രഭാസ്. ഇന്ന് അദ്ദേഹത്തിന്റെ 46-ാം ജന്മദിനമാണ്. നടന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സിനിമാ ലോകവും. ഇപ്പോഴിതാ പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടതും, വരാനിരിക്കുന്നതുമായ ചിത്രങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകളാണ് ചർച്ചയാകുന്നത്.

ബാഹുബലിക്ക് ശേഷം നിരവധി ബി​ഗ് പ്രൊജെക്ടുകൾ പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചിലത് മാത്രമാണ് റിലീസ് ആയത്.
മറ്റു ചിലത് അണിയറയിൽ പുരോ​ഗമിക്കുകയുമാണ്. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ദ് രാജാസാബ്, സലാർ: പാർട്ട് 2 – ശൗര്യാംഗ പർവ്വ, സ്പിരിറ്റ്, കൽക്കി 2898 AD: പാർട്ട് 2 തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഒരു സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പ്രഭാസിന്റെ സാന്നിധ്യമാണ് പല നിർമാതാക്കളും കണക്കാക്കുന്നത്. എല്ലാ വർഷവും ഒക്ടോബറിൽ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ ‘ഈശ്വർ’, ‘പൗർണമി’, ‘ബാഹുബലി’ തുടങ്ങിയവ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്.

എന്നാൽ അടുത്തിടെയായി പ്രഭാസിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളൊന്നും ശ്രദ്ധ നേടിയിരുന്നില്ല. എങ്കിലും താരമൂല്യത്തിനോ, ആരാധകർക്കിടയിലോ പ്രഭാസിനിന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പരാജയ ചിത്രങ്ങൾക്ക് പോലും ഇന്നും ആരാധകരുണ്ടെന്നതാണ് സത്യം.
വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതമാണ് പ്രഭാസിനെ മറ്റു നടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. ‘കൽക്കി’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കിയിരുന്നു.

“പ്രഭാസിനെ അറിയുക എന്നത് അസാധ്യമാണ്, പക്ഷേ വളരെ പെട്ടെന്ന് നമ്മളവന്റെ സുഹൃത്താകും. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് പ്രഭാസ്. തനിക്ക് ചുറ്റുമുള്ള ആളുകളെ പരിപാലിക്കാൻ എപ്പോഴും ശ്രദ്ധ ചെലുത്താറുള്ള നടൻ”. പ്രഭാസിന്റെ കുറിച്ച് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

ഇന്ത്യയിലെ ആദ്യ 1000 കോടിയെന്ന മാജിക് സംഖ്യ സ്വന്തമാക്കിയ കലാകാരന് ഒരിക്കൽ അഭിനയത്തോടൊട്ടും അഭിനിവേശമില്ലായിരുന്നെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അതാണ് വാസ്തവം. എൻജിനീയറിങ് പഠനം പൂർത്തിയാക്കി ബിസ്സിനസ്സ് കാരനാവാൻ ആഗ്രഹിച്ച് പിന്നീട് അഭിനയത്തിന്റെ കുടുംബ പാരമ്പര്യത്തിന്റെ വശത്തോട് ചേർന്ന് പോകേണ്ടി വന്ന നായകൻ. അഭിനയ കളരിയിൽ ഗുരുവിന് നിരാശ മാത്രം സമ്മാനിച്ച, നാണക്കാരനായ, സഹതാരങ്ങളെ നേരെ നോക്കാൻ മടിച്ച, ആക്ഷൻ രംഗങ്ങളിൽ പേടിച്ചു വിറച്ച ആ പയ്യനെ വിശ്വസിച്ച് രാജമൗലി ഒരു ചിത്രമേൽപ്പിക്കുന്നു. പിൽക്കാലം ചരിത്രം അവന്റെ പേര് കൊണ്ട് വഴിമാറണമെന്ന് തെലുങ്ക് സിനിമാ ലോകത്തിനു നിർബന്ധമുള്ള പോലെ.
ബോളിവുഡിന്റെ അടുത്ത ബാദുഷയെന്ന് ആരാധകരെകൊണ്ട് പറയിപ്പിച്ച പ്രഭാസ്. പ്രഭാസിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.