ലോകം ആരാധിക്കുന്ന മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്

Movie News On Celluloid

പ്രിയതാരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ( lalettan ‘s birthday )മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍. മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. ഗുരു സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.

lalettan , news kerala latest
lalettan

’35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’. ഷിബു ബേബി ജോണ്‍ കുറിച്ചു.

നിരവധിതാരങ്ങളാണ് ലാലേട്ടന് പിറന്നാള്‍ ആശംകള്‍ അറിയിച്ചിരിക്കുന്നത്. ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത് മാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.

news kerala latest : ഒടിയന്‍ ഹിന്ദി പതിപ്പ് ഒരു കോടിയിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ.ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍.അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.എഡിറ്റിങ്ങ് വി.എസ് വിനായക്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

lalettan news in malayalam today