‘പൃഥ്വിയുടെ പടമുള്ള കേക്ക് വേണം’ എന്ന് വാശിപിടിക്കുന്ന മൂന്ന് വയസ്സുകാരി ആമിയുടെ വീഡിയോ പങ്കുവെച്ച് താരം. അച്ഛന് രാജീവ് മേനോന് പൃഥ്വിരാജിന് അയച്ച വീഡിയോ അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരാളുടെ ചെറുപ്പത്തിലേ അവരുടെ സ്നേഹം കിട്ടുകയെന്നത് വലിയ അംഗീകാരമാണെന്ന് പൃഥ്വി പറയുന്നു. ആമിക്ക് സ്നേഹത്തോടെ പിറന്നാളാശംസയും താരം നല്‍കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും അഭിമാനിക്കാനുള്ള ഒരാളായി വളരണമെന്നും താരം കൂട്ടിചേര്‍ക്കുന്നു. സുപ്രിയയും വീഡിയോയ്ക്ക് താഴെ ആശംസയുമായെത്തിയിട്ടുണ്ട്. അച്ഛനും അമ്മയും പൃഥ്വിയുടെ പടമുള്ള കേക്ക് സമ്മാനിക്കുമ്പോള്‍ സന്തോഷത്താല്‍ ആമി ചിരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പൃഥ്വിയുടെ പടമുള്ള കേക്കിന് വാശി…ഒടുവില്‍
','' );
}
?>