‘ഇന്ത്യയിലെ പകുതി നായികമാർക്കും പ്രിയങ്ക ചോപ്രയെ പോലെ ആകാൻ ആഗ്രഹമുണ്ട്’; മാധവൻ

','

' ); } ?>

പ്രിയങ്ക ചോപ്രയുടെ പ്രൊഫഷണലിസവും വളർച്ചയും ഇന്ത്യയ്ക്കു അഭിമാനമാണെന്ന് നടൻ ആർ. മാധവൻ. പ്രിയങ്ക അഭിനയിച്ച ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ്’ പ്രൈയി വീഡിയോയിൽ റിലീസായതിനെത്തുടർന്നാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്. സിദ്ധാർത്ത് കണ്ണന് നൽകിയ അഭിമുഖത്തിലാണ് മാധവന്റെ പ്രതികരണം.

“പ്രിയങ്ക അത്ര ചെറിയ താരമല്ല. പ്രിയങ്ക ഹോളിവുഡിൽ ഒരു ആക്ഷൻ ഹീറോയിനായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പകുതി നായികമാർക്കും അവളെ പോലെ ആകാൻ ആഗ്രഹമുണ്ട്. അവർക്ക് പ്രിയങ്കയെപ്പോലെ അത്തരം വലിയ പ്രോജക്റ്റുകളുടെ ഭാഗമാകണമെന്ന ആഗ്രഹമുണ്ട്,” – മാധവൻ പറഞ്ഞു.

പ്രിയങ്ക എത്ര ഉയരത്തെത്തിയാലും സാധാരണ മനുഷ്യരോടൊപ്പം എളുപ്പത്തിൽ ഇടപെടുന്ന ആളാണ് എന്നും മാധവൻ കൂട്ടിച്ചേർത്തു. “ഞാൻ എപ്പോഴും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെ കുറിച്ച് ചിന്തിക്കുമ്പോൾ അഭിമാനമുണ്ട്,” മാധവൻ പറഞ്ഞു.

ജോൺ സീനയും ഇദ്രിസ് എൽബയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ്’ എന്ന ആക്ഷൻ-കോമഡി ചിത്രം ഇല്യാ നൈഷുള്ളർ ആണ് സംവിധാനം ചെയ്തത്. രണ്ട് രാജ്യത്തിന്റെ നേതാക്കളും ഒരു എംഐ6 ഏജന്റും ചേർന്ന് ആഗോള ഗൂഢാലോചനയെ തടയാനുള്ള ശ്രമമാണ് സിനിമയുടെ പ്രധാന പ്രമേയം.